Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snehalayam

Kasaragod

സ്‌​നേ​ഹാ​ല​യ​ത്തി​ല്‍ നി​ന്നു ഹ​നീ​ഫ തി​രി​കെ ഒ​ഡി​ഷ​യി​ലേ​ക്ക്

കാ​ഞ്ഞ​ങ്ങാ​ട്: സ്‌​നേ​ഹാ​ല​യ​ത്തി​ന്‍റെ ഒ​രു മാ​സ​ത്തെ പ​രി​ച​ര​ണ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ഒ​ഡീ​ഷ സ്വ​ദേ​ശി ഒ​ടു​വി​ല്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. വ​ഴി​തെ​റ്റി മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ളോ​ടെ കേ​ര​ള​ത്തി​ല്‍ എ​ത്തി​യ ഒ​ഡി​ഷ സ്വ​ദേ​ശി​യാ​യ ഹ​നീ​ഫ ഒ​റാം (35) വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. കാ​സ​ര്‍​ഗോ​ഡ് പോ​ലീ​സും കാ​ഞ്ഞ​ങ്ങാ​ട് സ്‌​നേ​ഹാ​ല​യ സൈ​ക്കോ സോ​ഷ്യ​ല്‍ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ഒ​ഡി​ഷ​യി​ലു​ള്ള ഒ​രു കു​ടും​ബ​ത്തി​ന്‍റെ ക​ണ്ണീ​രൊ​പ്പി​യ​ത്.

ജൂ​ണ്‍ 15നാ​ണ് ഹ​നീ​ഫ​യ കാ​സ​ര്‍​ഗോ​ഡ് പോ​ലീ​സ് സ്‌​നേ​ഹാ​ല​യ​ത്തി​ലെ​ത്തി​ക്കു​ന്ന​ത്. ക​ടു​ത്ത മാ​ന​സി​ക-​ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ള്‍ അ​നു​ഭ​വി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് കൃ​ത്യ​മാ​യ പ​രി​ച​ര​ണ​വും ചി​കി​ത്സ​യും സു​ഖം ന​ല്‍​കി. ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് ഹ​നീ​ഫ ന​ല്‍​കി​യ വി​ലാ​സ​വും ഫോ​ണ്‍ ന​മ്പ​റും കേ​ന്ദ്രീ​ക​രി​ച്ച് സ്‌​നേ​ഹാ​ല​യം അ​ധി​കൃ​ത​ര്‍ ഒ​ഡീ​ഷ​യി​ലെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജൂ​ണ്‍ ആ​ദ്യ വാ​ര​മാ​ണ് ഹ​നീ​ഫ ഒ​ഡി​ഷ​യി​ലെ വീ​ട്ടി​ല്‍ നി​ന്നും മം​ഗ​ളു​രു​വി​ലേ​ക്ക് ജോ​ലി​ക്ക് വേ​ണ്ടി തി​രി​ച്ച​ത്. എ​ന്നാ​ല്‍ യാ​ത്രാ വേ​ള​യി​ലെ ഉ​റ​ക്ക​ക്കു​റ​വും കൃ​ത്യ​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തും കാ​ര​ണം വ​ഴി​യി​ല്‍ വെ​ച്ച് മാ​ന​സി​ക നി​ല തെ​റ്റു​ക​യാ​യി​രു​ന്നു.​

മ​ക​നെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ഇ​ല്ലാ​തെ അ​ച്ഛ​നും അ​മ്മ​യും ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം വ​ലി​യ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു. സ്‌​നേ​ഹാ​ല​യ​ത്തി​ല്‍ നി​ന്നും മ​ക​ന്‍ സു​ര​ക്ഷി​ത​നാ​യി​രി​ക്കു​ന്നു എ​ന്ന ഫോ​ണ്‍ കോ​ള്‍ എ​ത്തി​യ​തോ​ടെ വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​യ കു​ടും​ബം ഉ​ട​ന്‍ ത​ന്നെ നാ​ട്ടി​ല്‍ നി​ന്നും തി​രി​ച്ചു.
ഇ​ന്ന​ലെ അ​നു​ജ​ന്‍ ദീ​പ​ക് ഒ​റാം, സു​ഹൃ​ത്ത് അ​ജി​ത് ല​ക്ര എ​ന്നി​വ​ര്‍ സ്‌​നേ​ഹാ​ല​യ​ത്തി​ലെ​ത്തി. സ്‌​നേ​ഹാ​ല​യ​ത്തി​ന്റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി അ​റി​യി​ച്ചു

Latest News

Corehub Up